തിരുവനന്തപുരം തമ്പാനൂർ സ്റ്റാൻഡിൽ നിന്നും കെ എസ് ആർ ടി സി ജീവനക്കാരനെ യൂണിയൻ നേതാക്കൾ ഇറക്കിവിട്ടു. തമ്പാനൂരിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ ആയ ജീവനക്കാരനെയാണ് ബസ് സ്റ്റേഷനില്‍ നിന്നും യൂണിയന് നേതാക്കള്‍ ഇറക്കിവിട്ടത്. ഡ്രൈവര്‍ കം കണ്ടക്ടര്‍ രീതി വേണ്ടെന്നാണ് നേതാക്കളുടെ തീരുമാനം.
അധിക ഡ്യൂട്ടി ചെയ്യാന്‍ കഴിയില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.അതത് യൂണിറ്റുകളിലെ തൊഴിലാളി നേതാക്കളെക്കൂടി പരിഗണിച്ചുവേണം നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ടതെന്ന് ഡിപ്പോ മേധാവിമാര്‍ക്ക് ഭരണാനുകൂല സംഘടനയുടെ സംസ്ഥാന നേതാക്കള്‍ വാക്കാല്‍ നിര്‍ദേശം നല്കി. ഇതിന്റെ ഭാഗമായി അധിക ഡ്യൂട്ടി ബഹിഷ്കരിച്ചുതുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക