കൊച്ചി: ഭൂമി കൈയ്യേറ്റക്കേസില്‍ കോടതിയുടെ സമയം പാഴാക്കിയെന്ന കാരണത്താല്‍ തോമസ് ചാണ്ടിയ്ക്ക് 25,000 രൂപ പിഴ ഈടാക്കി കോടതി. ഭൂമി കൈയ്യേറ്റക്കേസിലെ ഹര്‍ജികള്‍ പിന്‍വലിച്ചതിനാണ് പിഴ അടയ്ക്കാന്‍ കോടതി അറിയിച്ചിരിക്കുന്നത്. മേലില്‍ ഇത് ആവര്‍ത്തിക്കരുതെന്നും കോടതി താക്കീത് ചെയ്തു. ആലപ്പുഴ ലോക്പാലസ് റിസോര്‍ട്ടിലേക്ക് നിലംനികത്തി റോഡ് നിര്‍മ്മിച്ചു എന്നതാണ് തോമസ് ചാണ്ടിയ്ക്ക് എതിരെയുള്ള കേസ്. നാല് ഹര്‍ജികളാണ് തോമസ് ചാണ്ടി പിന്‍വലിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക