ദുബായ്: ദുബായ് ആസ്ഥാനമായി കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് സര്‍വ്വീസ് നടത്തുന്ന ആദ്യ വിമാന കമ്പനിയെന്ന നേട്ടം ഫ്ളൈ ദുബായ്ക്ക് ലഭിച്ചു.
ഫെബ്രുവരി ഒന്നിനാണ് ദുബായിൽ നിന്നുള്ള ആദ്യ വിമാനം കരിപ്പൂരില്‍ പറന്നിറങ്ങിയത്. ആഴ്ചയില്‍ മൂന്ന് ദിവസം ദുബായില്‍ നിന്ന് കരിപ്പൂരിലേക്ക് വിമാനമുണ്ടാകും.
13000 രൂപ മുതലാണ് ഫ്ളൈ ദുബായുടെ ടിക്കറ്റ് നിരക്ക്. ബിസിനസ് ക്ലാസിലാണങ്കില്‍ 54,075 രൂപ മുതല്‍ നല്‍കേണ്ടി വരും.
ഇതുവരെ കൊച്ചി, അഹമ്മദാബാദ്, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, ലക്നൗ, മുംബൈ എന്നിവിടങ്ങളിലേക്കായിരുന്നുഫ്ളൈ ദുബായ് സര്‍വീസ് നടത്തിയിരുന്നത്.
തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കരിപ്പൂരിലേക്ക് ഫ്ളൈ ദുബായ് പറക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക