തിരുവനന്തപുരം: കഴക്കൂട്ടത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ നിരന്തരമായി ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ അയല്‍വാസിയായ യുവാവ് അറസ്റ്റില്‍.
ഇയാള്‍ പെണ്‍കുട്ടിയെ സ്വന്തം വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചിരുന്നത്. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സ്കൂള്‍ അധികൃതരുടെ ഇടപെടലിലാണ് പീഡന വിവരം പുറം ലോകം അറിയുന്നത്.
തുടര്‍ന്ന് പൊലീസ് എത്തി കേസെടുക്കുകയായിരുന്നു. പ്രതി മുന്‍പും സമാനമായ കേസില്‍ അറസ്റ്റിലായിട്ടുണ്ടെന്ന് കഴക്കൂട്ടം പൊലീസ് അറിയിച്ചു .
പ്രതികരിക്കാൻ ഇവിടെ എഴുതുക