ബിഗ് ബി എന്ന ചിത്രം കണ്ടവരുടെയെല്ലാം മനസ്സിൽ മമ്മൂട്ടിയുടെ ബിലാലിനൊപ്പം തന്നെ താങ്ങി നിൽക്കുന്ന മറ്റൊരു കഥാപാത്രമാണ് നഫീസ അലി അവതരിപ്പിച്ച മേരി ടീച്ചർ എന്ന കഥാപാത്രം. താൻ കാൻസർ രോഗബാധിതയാണെന്ന വിവരം നഫീസ നേരത്തെ തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ സർജറിക്ക് ശേഷമുള്ള ചിത്രങ്ങളും നഫീസ പങ്കുവച്ചിരിക്കുകയാണ്.
ഫെബ്രുവരി എട്ടിനായിരുന്നു ശസ്ത്രക്രിയ. കാന്‍സറിന്റെ മൂന്നാം ഘട്ടത്തിലാണ് അവര്‍. പെരിറ്റോണിയല്‍ കാന്‍സറാണ് നഫീസയെ ബാധിച്ചിരിക്കുന്നത്. രോഗാവസ്ഥയിലും പ്രസന്നവതിയായുള്ള തന്റെ ചിത്രങ്ങളാണ് അവര്‍ പങ്കുവെച്ചിരിക്കുന്നത്.
വയറ്റിലെ പാളികളിലെ കാന്‍സറാണ് പെരിറ്റോണിയല്‍. അര്‍ബുദബാധയുണ്ടാകുന്ന കോശങ്ങള്‍ അണ്ഡാശയത്തിലും കണ്ടുവരുന്നതിനാല്‍ ചിലസമയങ്ങളില്‍ അര്‍ബുദബാധ അവിടേക്കും വ്യാപിക്കാറുണ്ട്. മാസങ്ങളോളം നീണ്ട വയറുവേദനയുമായി നഫീസ ഡോക്ടര്‍മാരെ സമീപിച്ചുവെങ്കിലും അസുഖം കണ്ടുപിടിക്കാന്‍ സാധിച്ചിരുന്നില്ല.
പശ്ചിമ ബംഗാൾ സ്വദേശിനിയായ നഫീസ 2007 ലാണ് മമ്മൂട്ടി ചിത്രമായ ബിഗ്ബി യിൽ അഭിനയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക