മോഹൻലാലിനോട് മലയാളികൾക്കുള്ള സ്നേഹം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പ്രായഭേദമന്യേ ആരാധകർക്ക് ലാലിനോട് അന്നും ഇന്നും സ്നേഹമാണ്. ഇതിൽ ഒരു കുട്ടി ആരാധകനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായിരിക്കുന്നത്.
കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന്റെ നൂറാം ദിനാഘോഷവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിലാണ് കുട്ടി ആരാധകൻ ലാലിനടുത്തേക്ക് സെൽഫി എടുക്കാനായെത്തിയയത്. സാധാരണ മോഹൻലാലിനെ കാണുമ്പോൾ ആരാധകർക്കുണ്ടാകാറുള്ള യാതൊരു ഭാവഭേദവും ആ മുഖത്തുണ്ടായിരുന്നില്ല. സെൽഫി എടുത്തതിന് ശേഷം ഗൗരവം വിടാതെ മോഹൻലാലിന് കൈകൊടുത്തു നടന്നു പോകുന്ന ആ കുട്ടിയെ മോഹൻലാലും ഒരു നിമിഷത്തേക്ക് ശ്രദ്ധിക്കുന്നതായി വിഡീയോയിൽ കാണാം. ഇതിന്റെ വീഡിയോ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
ചടങ്ങിൽ വച്ച് പദ്മഭൂഷൺ ലഭിച്ച മോഹൻലാലിനെ ആദരിച്ചു. നിവിൻ പോളി, റോഷൻ ആൻഡ്റൂസ് തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക