ജാർഖണ്ഡിൽ കോളേജ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു. ആൺ സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പെൺകുട്ടിയെ വഴിയിൽ തടഞ്ഞു നിർത്തി എട്ടുപേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു.
ഒപ്പം ഉണ്ടായിരുന്ന യുവാവിനെ മര്‍ദ്ദിച്ച ശേഷം പെണ്‍കുട്ടിയെ അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയാണ് ബലാത്സംഗം ചെയ്തത്. സംഭവ സ്ഥലത്ത് പൊലീസെത്തിയതോടെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. രണ്ടുപേരെ അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക