തന്റെ ഇംഗ്ലീഷ് പ്രാവീണ്യം കൊണ്ട് എന്നും ആരാധകരെ ഞെട്ടിക്കുന്ന താരമാണ് പൃഥ്വിരാജ്. ഇതിന്റെ പേരിൽ താരത്തിന് നേരിടേണ്ടി വന്നിട്ടുള്ള ട്രോളുകൾ ചെറുതൊന്നുമല്ല. ഇപ്പോഴിതാ തന്റെ ഇംഗ്ലീഷ് കാരണം തന്റെ ആദ്യ സംവിധാന സംഭരംഭമായ ലൂസിഫറിന്റെ സെറ്റിൽ വച്ചുണ്ടായ രസകരമായ അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് പൃഥ്വി. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പൃഥ്വി മനസ്സ് തുറന്നത്.
പൃഥ്വിയുടെ വാക്കുകൾ
“വിവേക് ഡയലോഗ് പറയുമ്പോൾ മഞ്ജുവിന്റെ മുഖത്ത് ഞാന്‍ ഉദ്ദേശിച്ച റിയാക്ഷനല്ല വന്നത്. ഞാന്‍ പറഞ്ഞു, ‘കുറച്ചു കൂടി Incredulounsess (പെട്ടന്ന് വിശ്വാസം വരാത്ത) ആണ് പ്രകടിപ്പിക്കേണ്ടത്’. മഞ്ജു തലയാട്ടി.
ഞാന്‍ മോണിട്ടറിനു മുന്നിലെത്തി റീ ടേക്ക് പറഞ്ഞു. പക്ഷേ മഞ്ജു വീണ്ടും ഇട്ടത് പഴയ റിയാക്ഷന് തന്നെ. കട്ട് പറഞ്ഞയുടന്‍ മഞ്ജു അടുത്തെത്തി ചോദിച്ചു.’ രാജു നേരത്തെ പറഞ്ഞില്ലേ.. അതെന്താ .’ സെറ്റില്‍ കൂട്ടച്ചിരി. ചമ്മിയത് ഞാനാണ്. ഷൂട്ടിങ് തീരും വരെ ‘ഇന്‍ക്രഡുലെസ്നെസ്’ അവിടത്തെ ചിരി വിഷയമായിരുന്നു”. പൃഥ്വി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക