1299 രൂപ വിലയുള്ള ചിരട്ട ആമസോണിൽ വിൽപ്പനയ്ക്കെത്തിയതിന് പിന്നാലെ ഇതാ ഇപ്പോൾ ആമസോണിൽ താരമായി കപ്പയും. ഇത് വെറും കപ്പയല്ല, കിലോയ്ക്ക് 429 രൂപ വിലയുള്ള വി ഐ പി കപ്പയാണ്. ആമസോണ്‍ ഇന്ത്യയുടെ വെബ്സൈറ്റിലാണ് ഈ കൊള്ള വില.. ഇതിനു പുറമെ 49 രൂപ ഷിപ്പിങ്ങ് ചാര്‍ജ്ജും ഇവര്‍ ഈടാക്കുന്നുണ്ട്. കേരളത്തിലെ മാർക്കറ്റുകളിൽ കപ്പയ്ക്ക് വെറും 30 രൂപ മാത്രമാണ് വില. കർഷകരിൽ നിന്നും നേരിട്ട് വാങ്ങിയാൽ ഇതിലും വിലക്കുറവില ലഭിക്കും. ഈ അവസ്ഥയിലാണ് ആമസോണിൽ ഈ പകൽക്കൊള്ള നടക്കുന്നത്.
Hishopie Natural എന്ന പേരിൽ കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓണ്‍ലൈന്‍ വിപണന സ്ഥാപനമാണ് ആമസോണില്‍ കപ്പ .429 രൂപയ്ക്ക് വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ മെട്രോ നഗരങ്ങളിലേക്കും ഷിപ്പിംങ് ഉണ്ടെന്നതാണ് ഇതിലെ ആകര്‍ഷണീയത. കപ്പക്കിഴങ്ങ് ചന്തയില്‍ വാങ്ങാന്‍ കിട്ടാത്ത ഇന്ത്യയിലെ പല നഗരങ്ങളിലും ഉദരപൂരണത്തിനായി ചെന്ന് താമസിക്കുന്ന മലയാളികളുടെ കപ്പ നൊസ്റാള്‍ജിയയെ ബുദ്ധിപൂര്‍വം ചൂഷണം ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് കൊച്ചിയില്‍ നിന്നും ഏതോ മലയാളികള്‍ തന്നെയാണ് എന്നതും കൗതുകകരമായ വസ്തുതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക