മന്ത്രി എ കെ ബാലന്റെ വിവാഹത്തിന് ആശംസകൾ അർപ്പിക്കാൻ നടൻ മോഹൻലാൽ മന്ത്രിയുടെ വീട്ടിലെത്തി. വസതിയിൽ വച്ച് പൊന്നാടയണിച്ച് മന്ത്രി ലാലിനെ സ്വീകരിച്ചു. കുഞ്ഞാലി മരക്കാര്‍ സിനിമയുടെ ഷൂട്ടിംഗ് തിരക്കിനിടയിലാണ് മന്ത്രിയുടെ ക്ഷണം സ്വീകരിച്ച് മകന് വിവാഹ ആശംസകള്‍ നേരാനായി മോഹന്‍ലാല്‍ എത്തിയത്. നാളെ വൈകുന്നേരം 3 മണിക്ക് എ കെ ജി സെന്ററിൽ വച്ചാണ് മന്ത്രിയുടെ മകന്റെ വിവാഹം.
മോഹൻലാൽ ആശംസയർപ്പിക്കാൻ വസതിയിലെത്തിയ വിവരം മന്ത്രി തന്നെയാണ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.
എ കെ ബാലന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.
മോഹൻലാൽ ഇന്ന് വസതിയിലെത്തി. പത്മഭൂഷൻ അംഗീകാരവുമേന്തിയാണ് ഇത്തവണ ലാലിന്റെ വരവ് എന്നത് ഇരട്ടി മധുരമായി. വസതിയിൽ വെച്ച് പൊന്നാടയണിയിച്ച് അദ്ദേഹത്തെ സ്വീകരിച്ചു. കുഞ്ഞാലി മരക്കാർ സിനിമയുടെ ഷൂട്ടിംഗ് തിരക്കിനിടയിലാണ് എന്റെ ക്ഷണം സ്വീകരിച്ച് മകന് വിവാഹ ആശംസകൾ നേരാനായി ലാൽ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക