യൂട്യൂബിലെ കോപ്പിറൈറ്റ് ക്ലെയിം സംവിധാനം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കടുത്ത നടപടികളുമായി ഗൂഗിള്‍ രംഗത്ത്. പകര്‍പ്പാവകാശമുള്ള ഉള്ളടക്കങ്ങള്‍ ഓട്ടോമാറ്റിക് ആയി തിരിച്ചറിയുന്ന ‘കണ്ടന്റ് ഐഡി സംവിധാനമാണ്’ ഇവിടെ ദുരുപയോഗം ചെയ്യപ്പെടുന്നത്.
പല യൂട്യൂബ് ചാനലുകൾക്കും കണ്ടന്റ് ഐഡി സംവിധാനം ഉപയോഗിച്ചുള്ള വ്യാജ കോപ്പിറൈറ്റ് ക്ലെയിം ലഭിക്കാറുണ്ട്. കണ്ടന്റ് ഐഡി സംവിധാനം ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നവർക്ക് ഇനി കടുത്ത നടപടികൾ സ്വീകരിക്കാനാണ് കമ്പനി ഒരുങ്ങുന്നത്.
ഇത്തരം പ്രവൃത്തികളെ അംഗീകരിക്കാനാവില്ലെന്നും നടപടികള്‍ സ്വീകരിക്കുമെന്നുമാണ് യൂട്യൂബിന്റെ പ്രതികരണം. എന്നാല്‍ ഏത് രീതിയിലാണ് നടപടി സ്വീകരിക്കുകയെന്ന് കമ്പനി വ്യക്തമാക്കിയില്ല.
എന്താണ് കോപ്പി റൈറ്റ് സ്ട്രൈക്ക് എന്ന് നോക്കാം,
യൂട്യൂബ് ചാനലുകളില്‍ പ്രസിദ്ധീകരിച്ച മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള വീഡിയോകള്ക്കുമേല് വീഡിയോയുടെ യഥാര്‍ത്ഥ ഉടമ അവകാശം ഉന്നയിച്ചു രംഗത്തുവന്നാല്‍. ആ വീഡിയോ ചാനലില്‍ നിന്നും നീക്കം ചെയ്യപ്പെടും. ഒപ്പം വീഡിയോ അപ്ലോഡ് ചെയ്ത യൂട്യൂബ് ചാനലിന് കോപ്പിറൈറ്റ് സ്ട്രൈക്ക് രേഖപ്പെടുത്തുകയും ചെയ്യും. ഇങ്ങനെ ഒരു നിശ്ചിത കാലയളവിനുള്ളില്‍ മൂന്ന് തവണ സ്ട്രൈക്ക് വന്നാല്‍ ആ യൂട്യൂബ് ചാനലിനെതിരെ ഗൂഗിള്‍ നടപടി സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക