ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്. പെട്രോളിനും ഡീസലിനും 14 പൈസ കൂടി. ഇതോടെ തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 73.86 രൂപയും ഡീസലിന് 70.82 രൂപയുമാണ് കണക്കാക്കിയിരിക്കുന്നത്. കൊച്ചിയില്‍ പെട്രോളിന് 72.57 രൂപയും ഡീസലിന് 69.48 രൂപയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട്ട് യഥാക്രമം 72.89 രൂപയും, 69.80 രൂപയുമാണ് പെട്രോളിനും, ഡീസലിനും രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക