ആത്മഹത്യാ ശ്രമം മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച മാരാരിക്കുളം സ്വദേശിനിക്ക് ദാരുണാന്ത്യം. മാരാരിക്കുളം തെക്ക് വലിയവീട്ടില്‍ ജോണിയുടെ മകള്‍ ആശ (അന്നാട്രീസ – 29) ആണ് ആത്മഹത്യ ശ്രമത്തെ തുടർന്ന് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് ആശ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.
വീടിനു സമീപത്തുള്ള പുരയിടത്തില്‍ യുവതിയെ പൊള്ളലേറ്റ നിലയില്‍ കാണപ്പെടുകയായിരുന്നു. അയല്‍വാസിയായ വീട്ടമ്മയാണ് ആശയെ കണ്ടെത്തിയത്. ഉടന്‍ തന്നെ വിവരം വീട്ടുകാരെ അറിയിക്കുകയും ആശയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
ശരീരമാസകലം പൊള്ളലേറ്റ യുവതി വ്യാഴാഴ്ച വൈകിട്ട് ആറോടെ മരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം സംസ്കരിച്ചു.ആശയുടെ മൊബൈല്‍ ഫോണ്‍ ആലപ്പുഴ നോര്‍ത്ത് പൊലീസ് ഫോറന്‍സിക് ലാബിനു കൈമാറി. ഒരു യുവാവ് തന്നെ ചതിച്ചെന്ന് ആശ പറഞ്ഞതായി സഹോദരന് പൊലീസിനു മൊഴി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക