ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയ്ക്ക് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ താക്കീത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിപ്പട്ടിക തയാറാക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കരുതെന്നാണ് കേന്ദ്രം ശ്രീധരൻ പിള്ളയ്ക്ക് മുന്നറിയിപ്പ് നൽകിയത്.
കഴിഞ്ഞ ദിവസമാണ് സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക പട്ടിക കേന്ദ്ര നേതൃത്വത്തിന് നല്‍കിയതെന്ന് ശ്രീധരന് പിള്ള മാധ്യമങ്ങളോടു പറഞ്ഞത്. ഇതിനു പിന്നാലെ ആരോടും ആലോചിക്കാതെയാണ് പട്ടിക തയാറാക്കിയതെന്നും സംസ്ഥാന അധ്യക്ഷന്‍ സ്വന്തം താത്പര്യം മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നതെന്നും കാട്ടി വി. മുരളീധരനും കെ. സുരേന്ദ്രനും കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ കോര്‍ കമ്മിറ്റി ചേര്‍ന്നത്. മുരളീധര്‍ റാവുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ വി. മുരളീധരനും കെ. സുരേന്ദ്രനും വിട്ടുനിന്നിരുന്നു.
കേന്ദ്രനേതൃത്വത്തിന്റെ രൂക്ഷ വിമര്‍ശനം വന്നതോടെ പിള്ള നിലപാട് മാറ്റുകയും ചെയ്തു. ഒരു പട്ടികയും കേന്ദ്രത്തിനു കൈമാറിയില്ലെന്നും അങ്ങനെയൊന്നും പറഞ്ഞില്ലെന്നുമാണ് ഇന്നലെ നിലപാട് തിരുത്തിക്കൊണ്ട് പിള്ള പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക