തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്തുവരികയായിരുന്നു ആലപ്പുഴ സ്വദേശിനിയായ കെ എസ് ആർ ടി സി എംപാനൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു. ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് സമരപന്തലുകൾ ഇന്നലെ അർദ്ധ രാത്രിയോടെ പൊളിച്ചു മാറ്റിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ആത്മഹത്യാശ്രമം. സമീപത്തെ മരത്തിൽ ഷാൾ കെട്ടി കുരുക്കിട്ട് കഴുത്തിൽ മുറുക്കിയാണ് ഇവർ ആത്മഹത്യാ ഭീഷണി മുഴക്കിയത്.
ഫയര്‍ഫോഴ്സ് എത്തി ഇവരെ താഴെയിറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക