ജമ്മു: ജമ്മു കാഷ്മീരിലെ നിയന്ത്രണ രേഖയുമായി ചേര്‍ന്ന് കിടക്കുന്ന പല പ്രദേശങ്ങളിലും സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്കൂളുകള്‍ ഇന്നും തുറക്കില്ല.
അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയതോടെ ഇന്നലെയാണ് ജമ്മുവിലെ സ്കൂളുകള്‍ അടച്ചത്. സ്കൂളുകളില്‍ നടത്താനിരുന്ന പരീക്ഷകളും മാറ്റി വച്ചിരുന്നു. അതേസമയം സ്കൂളുകള്‍ അനിശ്ചിത കാലത്തേയ്ക്ക് അടച്ചിടുമോ എന്ന കാര്യം വ്യക്തമല്ല.
ജമ്മു കാഷ്മീരിലെ നിയന്ത്രണ രേഖയ്ക്ക് അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള സര്‍ക്കാര്‍ സ്വകാര്യ സ്കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.
Jammu and Kashmir: Schools near International Border, LOC to remain shut
Read @ANI Story | https://t.co/hmF8oVw5HF pic.twitter.com/GpQOsJiCx4
— ANI Digital (@ani_digital) February 27, 2019
പ്രതികരിക്കാൻ ഇവിടെ എഴുതുക