കെ ജി എഫ് എന്ന കന്നഡ ചിത്രത്തിലൂടെ സൂപ്പർ താരമായി മാറിയ യഷിനെതിരെ വധഭീഷണി എന്ന തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ ഏറെ പ്രചരിച്ചിരുന്നു. ഇതോടൊപ്പ തന്നെ വധഭീഷണിക്ക് പിന്നിൽ സൂപ്പർ താരങ്ങളാണ് എന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് യഷ്. വാർത്താസമ്മേളനത്തിലാണ് യഷ് വാർത്തയെ കുറിച്ചുള്ള സത്യാവസ്ഥ വെളിപ്പെടുത്തിയത്. ഇത്തരത്തിലുള്ള പ്രചാരണം അസ്ഥാനത്താണെന്ന് വ്യക്തമാക്കുന്നതായിരുന്നു യഷിന്റെ പ്രതികരണം. വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെയായി താന്‍ അഡീഷണല്‍ കമ്മീഷനറുമായും ആഭ്യന്തരമന്ത്രിയുമായും സംസാരിച്ചിരുന്നു. അങ്ങനെയൊരു ഭീഷണിയില്ലെന്ന് അവര്‍ ഉറപ്പ് തന്നതായും താരം പറയുന്നു. താന്‍ അറവുകാരനുള്ള കുഞ്ഞാടല്ലെന്നും തന്റെ കരുത്തിനെക്കുറിച്ച് നല്ല ബോധ്യമുണ്ടെന്നും യഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക