പ്രസവിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കണ്ടുകൊണ്ട് തന്നെത്താൻ പ്രസവിക്കാൻ ശ്രമിച്ച അവിവാഹിതയായ യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം. ഉത്തര്‍ പ്രദേശിലെ ബിലാന്ദര്‍പുരിലാണ് സംഭവം നടന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് യുവതി ഇബ്=ഇവിടെയെത്തി വാടകയ്ക്ക് മുറിയയെടുക്കുന്നത്. കഴിഞ്ഞ ദിവസം യുവതിയുടെ മുറിയിൽ നിന്നും പുറത്തേക്ക് രക്തം ഒഴുകിവരുന്നത് കണ്ടു നടത്തിയ പരിശോധനയിലാണ് രക്തത്തിൽ കുളിച്ച് മരിച്ചു കിടക്കുന്ന യുവതിയെയും കുഞ്ഞിനേയും കണ്ടത്.
നാല് വര്‍ഷമായി ഗൊരഖ്പൂരില്‍ താമസിച്ച് മത്സരപരീക്ഷകള്‍ക്കായി തയാറെടുക്കുകയായിരുന്നു യുവതി. മൊബൈല്‍ ഫോണില്‍ വീഡിയോ ദൃശ്യങ്ങള്‍ കണ്ടാണ് യുവതി പ്രസവത്തിന് തയ്യാറെടുത്തതെന്ന് പോലീസ് അറിയിച്ചു. അതേസമയം യുവതിയുടെ ബന്ധുക്കള്‍ പരാതിപ്പെടാത്തതിനാല്‍ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക