മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ലൂസിഫർ മാർച്ച് 28 ന് തീയേറ്ററുകളിലെത്തുകയാണ്. യു എ ഇ യിൽ ചിത്രത്തിന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്.
സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായി മോഹൻലാൽ വേഷമിടുന്ന ചിത്രം പൃഥ്വിരാജിന്റെ ആദ്യത്തെ സംവിധാന സംഭരംഭമാണ്. മുരളി ഗോപി തിരക്കഥ തയ്യാറാക്കിയിരിക്കുന്ന ചിത്രം വമ്പൻ മുതൽമുടക്കിലാണ് നിർമ്മിച്ചിരിക്കുന്നത്.
മോഹൻലാലിനെ കൂടാതെ വിവേക് ഒബ്റോയ്, ഫാസിൽ , ടോവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, കലാഭവൻ ഷാജോൺ, മഞ്ജു വാര്യർ, സാനിയ ഇയ്യപ്പൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.
ഛായാഗ്രഹണം സുജിത്ത് വാസുദേവ്. സംഗീതം ദീപക് ദേവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക