മോളിവുഡിൽ വേറിട്ട ചിത്രങ്ങളൊരുക്കി ശ്രദ്ധേയനായ സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരിയുടെ പുതിയ ചിത്രം ഒരുങ്ങുന്നു. ആന്റി ക്രൈസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, ഫഹദ് ഫാസിൽ, ഇന്ദ്രജിത് സുകുമാരൻ തുടങ്ങി വമ്പൻ താരനിര അണിനിരക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഈ.മ.യൗവിന്റെ തിരക്കഥാകൃത്ത് പിഎഫ് മാത്യൂസാണ് പുതിയ ചിത്രത്തിലും തിരക്കഥ ഒരുക്കുന്നത്. അഭിനന്ദന് രാമാനുജമാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. എസ്ജെഎം എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സിബി തോട്ടപ്പുറം, ബോബി മുണ്ടമറ്റം എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിനായകന്, ആന്റണി വര്‍ഗീസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജെല്ലിക്കെട്ട് എന്ന ചിത്രമൊരുക്കുന്നതിന്റെ തിരക്കിലാണ് ലിജോ ഇപ്പോൾ. ഇത് കഴിഞ്ഞതിനു ശേഷമാകും ആന്റി ക്രൈസ്റ്റിന്റെ പണിപ്പുരയിലേക്ക് കടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക