ശബരിമല ദർശനത്തിനായി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ യാത്ര തിരിച്ചു. ഇന്ന് രാവിലെ ആറോടെ തിരുവനന്തപുരം തൈക്കാട് ശാസ്താ ക്ഷേത്രത്തിൽ നിന്നും കെട്ടുനിറച്ചാണ് കുമ്മനം ശബരിമലയിലേക്ക് യാത്രയായത്. കുമ്മനം രാജശേഖരന്റെ കെട്ടുനിറ ചടങ്ങിന് പി സെന്‍കുമാര്‍, താഴമണ്‍ കുടുംബത്തിലെ ദേവകി അന്തര്‍ജനം എന്നിവര്‍ എത്തിയിരുന്നു.
ശബരിമല തന്ത്രി കണ്ഠരര് മോഹനരുടെ അമ്മയും മഹേശ്വരരുടെ ഭാര്യയുമായ ദേവികാ അന്തര്‍ജനമാണ് കുമ്മനം രാജശേഖരന് ഇരുമുടിക്കെട്ട് താങ്ങി നല്‍കിയത്. ശബരിമല മുന്‍ മേല്‍ശാന്തി ഗോശാല വിഷ്ണു നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിച്ചു. പന്തളം കൊട്ടാരത്തിലും ആറന്മുള ക്ഷേത്രത്തിലും ദര്‍ശനം നടത്തിയ ശേഷമാകും കുമ്മനം ശബരിമലയില്‍ എത്തുക..
പ്രതികരിക്കാൻ ഇവിടെ എഴുതുക