മുഖം മിനുങ്ങാനും മുടി വളരാനും ഏറെ ഉത്തമമാണ് മത്തങ്ങ എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ സംഗതി സത്യമാണ്. വൈറ്റമിൻ എ, വൈറ്റമിൻ സി, വൈറ്റമിൻ ഇ എന്നിവയ്ക്ക് പുറമെ നിരവധി ആന്റി ഓക്സിഡന്റുകള്‍ കൊണ്ട് കൂടി സമൃദ്ധമാണ് മത്തങ്ങ. സൗന്ദര്യസംരക്ഷണത്തിൽ മത്തങ്ങാ എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.
മത്തങ്ങയിലെ കുരു കളഞ്ഞ ശേഷം അരച്ചുണ്ടാക്കുന്ന പൾപ്പ് മുഖത്ത് നന്നായി തേച്ചു പിടിപ്പിച്ച് ഏകദേശം പത്തു മിനിറ്റ് മുഖം മസ്സാജ് ചെയ്യുക മുഖത്തെ മൃതകോശങ്ങൾ നീങ്ങി മുഖം തിളങ്ങും.
മത്തങ്ങയുടെ പൾപ്പ് മുട്ടയുടെ വെള്ള, തേൻ എന്നിവ ചേർത്തുണ്ടാക്കുന്ന മിശ്രിതം മുഖത്ത് നന്നായി തേച്ചുപിടിപ്പിക്കുക. ഇത് കഴുത്തിലും ഉപയോഗിക്കണം. ഏകദേശം 20 മിനിറ്റിനു ശേഷം കഴുകിക്കളയുക. മുഖക്കുരു മാറാനും തിളങ്ങുന്ന മുഖം ലഭിക്കാനും സൂര്യ താപം മൂലം കഴുത്തിലും മുഖത്തിലുമുണ്ടാകുന്ന കരുവാളിപ്പ് മാറാനും ഇത് സഹായിക്കും.
ആപ്പിൾ സിഡാർ , തേൻ ,മത്തങ്ങാ പൾപ്പ് ,വിനാഗിരി എന്നിവ ചേർത്ത് വളരെയെളുപ്പത്തിൽ ഫേസ്പാക്ക് തയാറാക്കാൻ സാധിക്കും. ഫേസ്പാക്ക് മുഖത്തു പുരട്ടി 20 മിനിറ്റിനു ശേഷം കഴുകിക്കളയുക മുഖത്തെ മൃത കോശങ്ങളെ അകറ്റുവാനും,കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം പാടെ അകറ്റാനും ഈ ഫേസ്പാക്ക് സഹായിക്കും.
മത്തങ്ങ നന്നായി ഉടച്ചതില്‍ കടലമാവ്, പാല്, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്തും ഫേസ്പായ്ക്കുണ്ടാക്കാം.ഇത് മുഖത്തിട്ട ശേഷം 20 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം. ഇത് എല്ലാത്തരം ചര്‍മത്തിനും ചേരുന്ന ഒരു ഫേസ് പായ്ക്കാണ്.
മത്തങ്ങ പൾപ്പിനോടൊപ്പം അല്പം പഞ്ചസാര ചേർത്ത് സ്ക്രബ്ബ് തയ്യാറാക്കാം. മുഖക്കുരു മാറാനും മുഖത്തെ കറുത്ത പാടുകളുടെ നിറം കുറയ്ക്കാനുമെല്ലാം ഈ പ്രകൃതി ദത്തമായ സ്ക്രബ് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക