നോൺ വെജിനോട് നോ പറയുന്ന വെജിറ്റേറിയൻ പ്രേമികൾക്കായി ഇതാ ഒരടിപൊളി റെസിപി. ഇടിയപ്പം, അപ്പം , ദോശ എന്നിവയ്ക്കൊപ്പം സൂപ്പർ കോമ്പിനേഷനായ ഈ തലശ്ശേരി വെജിറ്റബിൾ കുറുമ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം
ആവശ്യമുള്ള സാധനങ്ങൾ
തേങ്ങ – ഒന്ന്, ചുരണ്ടിയത്
പച്ചമുളക് – രണ്ട്
ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – രണ്ടു ചെറിയ സ്പൂൺ
പെരുംജീരകം – 20 ഗ്രാം
2. ഉരുളക്കിഴങ്ങ്, കാരറ്റ്, ബീൻസ് – 50 ഗ്രാം വീതം ഇടത്തരം വലുപ്പത്തിൽ കഷണങ്ങളാക്കിയത്
ഗ്രീൻപീസ് – 30 ഗ്രാം
3. എണ്ണ – 20 മില്ലി
4. കറിവേപ്പില – 10 ഗ്രാം
സവാള – 50 ഗ്രാം, പൊടിയായി അരിഞ്ഞത്
5. മല്ലിയില – അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
ഒന്നാമത്തെ ചേരുവ മയത്തിൽ അരച്ചു വയ്ക്കണം.
പച്ചക്കറികൾ അൽപം വെള്ളവും ഉപ്പും ചേർത്തു പ്രഷർ കുക്കറിലാക്കി വേവിക്കണം. പച്ചക്കറികൾ വെന്തുടയരുത്.
പാനിൽ എണ്ണ ചൂടാക്കി കറിവേപ്പിലയും സവാളയും വഴറ്റു ക. സവാള കണ്ണാടിപ്പരുവമാകുമ്പോൾ വേവിച്ചു വച്ചിരിക്കു ന്ന പച്ചക്കറികളും പാകത്തിനുപ്പും വെള്ളവും ചേർത്ത് അ ഞ്ചു മിനിറ്റ് വേവിക്കണം. വെള്ളം അധികമാകരുത്.
ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന മിശ്രിതം ചേർത്ത് അഞ്ച്–ആറു മിനിറ്റ് വഴറ്റുക. പച്ചമണം മാറണം.
കുറുമ കുറുകിയിരിക്കുന്ന പാകത്തിനു വാങ്ങി മല്ലിയില കൊ ണ്ട് അലങ്കരിച്ചു ചൂടോടെ വിളമ്പാം
പ്രതികരിക്കാൻ ഇവിടെ എഴുതുക