ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് കെ.എം മാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മാണിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. മകളുടെ വീട്ടിൽ വച്ചാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക