രണ്ടാമൂഴം സിനിമയാകുമെങ്കിൽ അതിൽ താൻ ഭീമനായി അഭിനയിക്കാമെന്ന് പറഞ്ഞിട്ടില്ലെന്ന് നടൻ മോഹൻലാൽ. അത്തരത്തിൽ ഒരുപാട് വാർത്തകൾ പ്രചരിക്കുന്നതായി കണ്ടിരുന്നുവെന്നും താൻ ഒരിടത്തും ആരോടും അങ്ങനെ പറഞ്ഞിരുന്നില്ലെന്നും താരം വ്യക്തമാക്കി. ചിത്രം യാഥാര്‍ത്ഥ്യമാവുമോ എന്ന കാര്യത്തില്‍ എല്ലാവരെയും പോലെ തനിക്കും ആശങ്കകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംവിധായകൻ ശ്രീകുമാർ മേനോൻ ആണ് എം ടി യുടെ തിരക്കഥയിൽ മോഹൻലാലിനെ നായകനാക്കി രണ്ടാമൂഴം ഒരുക്കും എന്ന് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ തിരക്കഥയ്ക്ക് അഡ്വാന്‍സ് നല്കി നാല് വര്‍ഷം കഴിഞ്ഞിട്ടും യാതൊരു പുരോഗതിയും ഉണ്ടാവാത്തതിനെ തുടര്‍ന്ന് തിരക്കഥ തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് എം ടി വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് തിരക്കഥ ഉപയോഗിക്കുന്തനില് നിന്നും കോഴിക്കോട് അഡീഷണല്‍ മുന്‍സിഫ് കോടതി ശ്രീകുമാര്‍ മേനോനെ തടഞ്ഞിരുന്നു. എന്നാല്‍ ഈ കേസില്‍ മധ്യസ്ഥനെ അനുവദിക്കണമെന്ന സംവിധായകന് ശ്രീകുമാര്‍ മേനോന്റെ ആവശ്യം കോടതി തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക