തിരുവനന്തപുരം: പാറശാലയില്‍ മദ്ധ്യവയസ്കന് കുഴഞ്ഞുവീണു മരിച്ചു. കോടതി ജീവനക്കാരനായ കരുണാകരന്റെ (43) മൃതദേഹമാണ് വയലില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.
താലൂക്ക് ആശുപത്രിയില്‍ മൃതദേഹം എത്തിച്ചതിനെ തുടര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധനയില്‍ സൂര്യാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക