അച്ചായൻസിന് ശേഷം ജയറാമിനെ നായകനാക്കി കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പട്ടാഭിരാമന്. ചിത്രത്തില്‍ ജയറാമിന്റെ നായികയായെത്തുന്നത് മിയ ജോര്‍ജ് ആണ്.
അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് എം ജയചന്ദ്രന് ആണ്. ചിത്രത്തിന്റെ പൂജ മാർച്ച് 25 ന് നടക്കും.
ബൈജു സന്തോഷ്, ഹരീഷ് കണാരൻ, ധർമജൻ, പിഷാരടി, നന്ദു, സായികുമാർ, മഹീന്ദ്രൻ (തമിഴ് ), ഷീലു എബ്രഹാം, ഷംന കാസിം, പാർവതി നമ്പ്യാർ, ലെന, പ്രജോദ് കലാഭവൻ, തെസ്നിഖാൻ തുടങ്ങി വമ്പൻ താരനിര തന്നെ ചിത്രത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക