തിരുവനന്തപുരം: നഗരത്തില്‍ യുവാവ് വെട്ടേറ്റു മരിച്ചു. അനി എന്നയാളാണ് മരിച്ചത്. തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്ലിലാണ് സംഭവം.
റോഡില്‍ ഗുരുതരമായി പരിക്കേറ്റ കിടന്ന അനിലിനെ പൊലീസ് എത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. സ്ഥലത്ത് പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
നിരവധി കേസുകളില്‍ പ്രതിയായ ജീവനാണ് അനിയെ ആക്രമിച്ചത്. സംഭവത്തെത്തുടര്‍ന്നു ഇയാള്‍ ഒളിവില്‍ പോയെന്നും പോലീസ് പറഞ്ഞു. പ്രതിക്ക് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക