വെറും 17 മിനിറ്റുകൊണ്ട് മുഴുവന്‍ ചാര്ജിലെത്തിക്കാന് സഹായിക്കുന്ന 100 വാട്ട് അതിവേഗ ചാര്‍ജിംഗ് സംവിധാനവുമായി ചൈനീസ് സ്മാര്‍ട്ട്ഫോൺ നിര്‍മ്മാതാക്കളായ ഷവോമി തങ്ങളുടെ ഫാസ്റ്റ് ചാര്‍ജിംഗ് ടെക്കനോളജിയുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.
17 മിനിറ്റുകള്‍ കൊണ്ട് 4000 എം എ എച്ച് ബാറ്ററി ബാക്കപ്പുള്ള സ്മാര്‍ട്ട്ഫോണുകളിലാണ് ഫുള്‍ ചാര്‍ജ് ആവുക. ഓപ്പോയുടെ 50വാട്ടിന്റെ സൂപ്പര്‍വൂക്ക് ചാര്‍ജറിനെ കടത്തിവെട്ടുന്നതാണ് ഷവോമിയുടെ ഫാസ്റ്റ് ചാര്‍ജിംഗ് ഡിവൈസ്.
ഡിവൈസിന്റെ വ്യാവസായിക അടിസ്ഥാനത്തിലുള്ള നിര്‍മ്മാണം ഷവോമി ആരംഭിച്ചു.
അധികം വൈകാതെ തന്നെ ഇത് വിപണിയില്‍ അവതരിപ്പിക്കാനാണ് ഹവോമി ലക്ഷ്യമിടുന്നത്. റെഡ്മി ഫോണുകളിലാവും ആദ്യം ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുക എന്ന് ഷവോമി മേധാവി ലു വെയ്ബിങ് വ്യക്തമാക്കി. എം ഐയുടെ ഏത് ഫോണിനോടപ്പമായിരിക്കും ഫാസ്റ്റ് ചര്‍ജിംഗ് സംവിധാനം ആദ്യം അവതരിപ്പികുക എന്ന കാര്യം ഷവോമി വ്യക്തമാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക