ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ പദ്ധതിയിട്ടെന്ന് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രിയെ വധിക്കാന്‍ തന്റെ കൈവശം പദ്ധതിയുണ്ടെന്നും അതിനായി ആരെങ്കിലും പണം തരാന്‍ തയ്യാറുണ്ടോ എന്നുമായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റ്.
രാജസ്ഥാന് സ്വദേശിയായ നവീന്‍ കുമാര്‍ യാദവിനെയാണ് ജയ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 26നാണ് നവീന്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്. സംഭവം വിവാദമായതോടെ യുവാവ് പോസ്റ്റ് പിന്‍വലിച്ചു. എന്നാല്‍ പോസ്റ്റിനെതിരെ ലഭിച്ച പരാതികളില്‍ പൊലീസ് കേസെടുക്കുകയായിരുന്നു.
പ്രധാനമന്ത്രിയുടെ പ്രവര്‍ത്തികളിലുള്ള നിരാശയാണ് ഇത്തരമൊരു പോസ്റ്റിനു പിന്നിലെന്ന് നവീന്‍ പൊലീസിനോടു പറഞ്ഞു. രാഷ്ട്രീയക്കാര്‍ക്കെതിരെ താന്‍ നിരന്തരം പ്രതികരിക്കാറുണ്ടെന്ന് നവീന്‍ വ്യക്തമാക്കി. എന്നാല്‍ പ്രധാമന്ത്രിക്കെതിരെ ഇങ്ങനെ പറയേണ്ടി വന്നതില്‍ ഖേദമുണ്ടെന്നും ഇയാള്‍ പറഞ്ഞു.
പുസ്തകക്കടയില്‍ ജോലി ചെയ്യുന്ന നവീന്‍ സിആര്‍പിഎഫില്‍ നിന്ന് വിരമിച്ചയാളുടെ മകനാണ്. വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് നവീന്‍ വിവാദ പോസ്റ്റിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക