കീവ്: വന്‍ നാടകീയ രംഗങ്ങളോടെ യുക്രെയിന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം. ടിവി പരമ്പരകളിലൂടെ പ്രസിഡന്റായി വേഷമിട്ട് ജനങ്ങളെയൊന്നാകെ ചിരിപ്പിച്ച ഹാസ്യതാരം വ്ളാഡിമര്‍ സെലന്‍സ്കി പ്രസിഡന്റ് പദത്തിലേക്ക്. ഔദ്യോഗിക പദവിയിലുള്ള പെട്രോ പൊറൊഷെന്കോയെ പരാജയപ്പെടുത്തിയാണ് സെലന്‍സ്കി മുന്നിലെത്തിയത്.
രാഷ്ട്രീയത്തില്‍ യാതൊരു മുന്‍ പരിചയവുമില്ലാത്ത സെലന്‍സ്കി ആദ്യഘട്ട വോട്ടെടുപ്പില്‍ തന്നെ മുന്നിലെത്തി. 30.4 ശതമാനം വോട്ടുകള്‍ നേടിയാണ് സെലന്‍സ്കി വിജയിച്ചതെന്നാണ് എക്സിറ്റ്പോള്‍ ഫലങ്ങള്‍ വ്യക്തമാക്കിയത്.
യുക്രെയിന് തെരഞ്ഞെടുപ്പില്‍ ഇത്തവണ പ്രൊ-കെമിലിന് സ്ഥാനാര്‍ഥി ഉണ്ടായിരുന്നില്ല. സെലന്‍സ്കി 30.4 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ പൊറൊഷെന്കോ 17.8 ശതമാനം വോട്ടുകള്‍ മാത്രമോ നേടിയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക