ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 167 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ പഞ്ചാബ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുത്തു.
43 റൺസെടുത്ത ഡേവിഡ് മില്ലറാണ് പഞ്ചാബിന്റെ ടോപ് സ്കോറർ.സർഫറാസ് ഖാൻ(39), മൻദീപ് സിങ് (29) എന്നിവരുടെ ചെറുത്തുനിൽപ്പാണ് പഞ്ചാബിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഡൽഹി ബൗളിങ് നിരയിൽ ക്രിസ് മോറിസ് 3 വിക്കറ്റും കഗീസോ റബാഡ, സന്ദീപ് ലാമിഷാനെ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക