ന്യൂസ് പേപ്പറിൽ ഭക്ഷണസാധനങ്ങൾ പൊതിഞ്ഞു നൽകുന്നത് നിയമപരമായി നിരോധിച്ചിട്ടുണ്ടെങ്കിലും പല കടകളിൽ നിന്നും ഇത്തരത്തിൽ ആഹാരസാധനങ്ങൾ വിതരണം ചെയ്യുന്നുണ്ട്. പോരാത്തതിന് നാം വീടുകളിൽ നിന്നും പലസാധനങ്ങളും സ്വയം പത്രക്കടലാസിൽ പൊത്തിയാറുണ്ട്. ഇനി എണ്ണ പലഹാരങ്ങൾ ആണെന്നിരിക്കട്ടെ ആരോഗ്യത്തിൽ അതീവ ശ്രദ്ധാലുക്കളായ നമ്മൾ പലഹാരത്തിലെ എണ്ണ കളയാനായി പലപ്പോഴും ന്യൂസ് പേപ്പറിൽ വച്ച് ഞെക്കി പിഴിയാറുണ്ട്. പലഹാരത്തിലെ എണ്ണ മുഴുവൻ പേപ്പറിൽ പിടിക്കുമെങ്കിലും പേപ്പറിൽ നിന്നും എന്തൊക്കെയാണ് നാം കഴിക്കുന്ന ഈ ആഹാരത്തിൽ പറ്റിപ്പിടിച്ചിട്ടുണ്ടാവുക എന്ന് ചിന്തിച്ചിട്ടുണ്ടോ?
ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന പല കെമിക്കലുകളും അച്ചടി മഷിയിൽ അടങ്ങിയിട്ടുണ്ട്. ഈ രാസവസ്തുക്കൾക്ക് പുറമെ നിരവധി സൂക്ഷ്മജീവികളും പത്രത്തിൽ പറ്റിപ്പിടിച്ചിരിപ്പുണ്ടാകും. അതിനാൽ ഒരു കാരണവശാലും പത്രക്കടലാസിൽ നേരിട്ട് പൊതിഞ്ഞ ഭക്ഷണവസ്തുക്കൾ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക