കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം കൊണ്ടുതന്നെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഏറ്റവുമധികം ഉറ്റുനോക്കുന്ന മണ്ഡലമാണ് വയനാട്. ഇപ്പോഴിതാ വയനാട്ടിൽ രാഹുലിനെതിരെ മത്സരിക്കാൻ സോളാർ കേസിലൂടെ കുപ്രസിദ്ധയായ സരിത എസ് നായരും ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. നാമനിർദ്ദേശ പത്രിക വാങ്ങാൻ കോഴിക്കോട് എത്തിയപ്പോഴാണ് സരിത ഇക്കാര്യം വ്യക്തമാക്കിയത്.
ഹൈബിക്കെതിരെ എറണാകുളത്തും രാഹുലിനെതിരെ വയനാട്ടിലും മത്സരിക്കാനാണ് സരിത പദ്ധതിയിട്ടിരിക്കുന്നത്. തനിക്ക് സ്ത്രീകളുടെ പിന്തുണയുണ്ടാകുമെന്നും ഹൈബിയെപ്പോലുള്ളവരെ ജനം തോൽപ്പിക്കുമെന്നാണ് സരിതയുടെ അവകാശവാദം.
നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന്റെ ഭാഗമായി തന്റെ പേരിലുള്ള കേസുകൾ അറിയിച്ചുകൊണ്ട് സരിത പത്രപരസ്യം നൽകിയിട്ടുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തുമായി 28 കേസുകളാണ് സരിതയുടെ പേരിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക