വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം സ്ഥിരീകരിച്ചതോടെ പ്രചാരണത്തിനായി ദേശീയ നേതാക്കളെ രംഗത്തിറക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍. തുഷാര്‍ വെള്ളാപ്പള്ളിക്കായി വയനാട്ടില്‍ പ്രചാരണം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും എത്തുമെന്നാണ് സൂചന.
തുഷാര്‍ വെള്ളാപ്പള്ളിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മോദിയേയും അമിതാഷായേയും വയനാട്ടില്‍ പ്രചാരണത്തിന് എത്തിക്കുന്നതാണ് ഇപ്പോള്‍ പരിഗണനയിലുള്ളത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന പൊതുയോഗം ഉള്‍പ്പെടെയുള്ള കാര്യങ്ങളും ആലോചനയിലുണ്ടെന്നും വയനാട് എന്‍ഡിഎ സ്ഥാനാര്‍ഥിയായ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക