അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ വാഹനവ്യൂഹത്തിൽ നിന്നും 1.8കോടി രൂപ പിടിച്ചെടുത്തു. മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചോണ മേന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ തപീര്‍ ഗാവു എന്നിവരടങ്ങുന്ന വാഹന വ്യൂഹത്തില്‍ നിന്നാണ് പണം പിടിച്ചെടുത്തത്.ഇന്നലെ രാത്രിയാണ് പണം പിടിച്ചെടുത്തത്. അരുണാചലിലെ പസീഗഢില്‍ ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ജനങ്ങളെ അഭിവാദ്യം ചെയ്യാനിരിക്കവെയാണ് പണം പിടിച്ചെടുത്തിരിക്കുന്നത്.
മോദിയുടെ റാലിയില്‍ വിതരണം ചെയ്യാനായി എത്തിച്ചതാണ് പണമെന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ആരോപിച്ചു.അരുണാചല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായ തപീര്‍ ഗാവുവിന്റെ സ്ഥാനാര്‍ഥിത്വം തള്ളണമെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യമുന്നയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക