ഡല്‍ഹിയിലെ ഈ വനിതാ പൊലീസുകാരെ കണ്ടാല്‍ ആരും നല്‍കും ഒരു കയ്യടി, അല്ലെങ്കില്‍ ഒരു സല്യൂട്ട്. നൃത്തം ചെയ്യാന്‍ ബൂട്ടിട്ട കാലുകള്‍ക്കും കഴിയുമെന്ന് കാണിച്ചു തരികയാണിവര്‍. ഡല്‍ഹി സൗത്ത് -വെസ്റ്റ് പൊലീസ് സംഘടിപ്പിച്ച ‘സുനോ സഹേലി’ എന്ന പരിപാടിയില്‍ ഐപിഎസ് ഓഫീസറടക്കമുള്ള വനിതാ പൊലീസുകാരാണ് തകര്‍പ്പന്‍ നൃത്തവുമായി വേദിയെ ഹരം കൊള്ളിച്ചത്.
സഹപ്രവര്‍ത്തകര്‍ അരങ്ങ് തകര്‍ത്തപ്പോള്‍ ഐപിഎസ് ഓഫീസറും ഒപ്പം ചേരുകയായിരുന്നു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ തരംഗമായി കഴിഞ്ഞു.
महिलाओं को प्रोत्साहित करने के लिए सुनो सहेली कार्यक्रम में जमकर नाचीं महिला आईपीएस बेनिता मैरी जेकर और महिला पुलिसकर्मी,सपना चौधरी के गाने पर डांस का ये वीडियो pic.twitter.com/2QSZI4cXtP
— Mukesh singh sengar मुकेश सिंह सेंगर (@mukeshmukeshs) April 1, 2019
പ്രതികരിക്കാൻ ഇവിടെ എഴുതുക