ഇന്ത്യൻ മഹാസമുദ്രം വഴിയുള്ള ശത്രു രാജ്യങ്ങളുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ കഴിവുള്ളതും ശത്രുരാജ്യങ്ങളുടെ അന്തർവാഹിനികളെ തകർക്കാൻ കെൽപ്പുള്ളതുമായ അത്യാധുനിക ശേഷിയുള്ള 24 റോമിയോ ഹെലിക്കോപ്ടറുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ. ഹെലികോപ്റ്ററുകൾ ഇന്ത്യക്ക് വിൽക്കാനുള്ള കരാറിന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് അനുമതി നല്‍കിയതായി ചൊവ്വാഴ്ച അറിയിച്ചു. എം.എച്ച് 60 ആര് വിഭാഗത്തില്‍പെട്ട റോമിയോ സീഹോക്ക് ഹെലിക്കോപ്പ്റ്ററുകളാണ് ഇന്ത്യ വാങ്ങുന്നത്. 2.4 ബില്യണ്‍ ഡോളറിനാണ് ഇന്ത്യ അമേരിക്കയുമായി കരാര്‍ ഉറപ്പിച്ചിരിക്കുന്നത്.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് അന്തര്‍വാഹിനികളുടെ നീക്കം നിരീക്ഷിക്കാന്‍ റോമിയോ ഹെലിക്കോപ്റ്ററുകള്‍ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുദ്ധക്കപ്പലില്‍ നിന്നും വിമാനവാഹിനികളില്‍ നിന്നും പറന്നുയരാന്‍ കഴിയുന്ന ഏറ്റവും കരുത്തുറ്റ സൈനിക ഹെലികോപ്ടറാണ് എംഎച്ച് 60 റോമിയോ സീഹോക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക