തിരുവനന്തപുരം: കനത്ത ചൂടില്‍ നിന്ന് ജൂണ്‍വരെ കേരളത്തിന് രക്ഷയുണ്ടാവില്ല. സംസ്ഥാനത്തെ ചൂട് ദീര്‍ഘകാല ശരാശരിയേക്കാള്‍ കൂടുതലായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ദിവസേനയുള്ള താപനില വര്‍ധിക്കും. ദിവസേനയുള്ള ചൂടിലെ വ്യതിയാനം കാലാവസ്ഥാവകുപ്പ് പ്രവചിക്കുന്നത് അഞ്ചുദിവസം കൂടുമ്പോഴാണ്.
വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് രാവിലെ അനുഭവപ്പെടുന്ന ചൂട് ശരാശരിയില്‍ നിന്ന് അര ഡിഗ്രിയില്‍ നിന്ന് ഒരു ഡിഗ്രിയോളം കൂടുതലായിരിക്കും. വരും ദിവസങ്ങളില്‍ രാവിലെ മുതല്‍ അസഹനീയമായ ചൂട് അനുഭവപ്പെടാനാണ് സാധ്യത. പാലക്കാടും ആലപ്പുഴയിലുമാണ് ഇപ്പോള്‍ കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. പാലക്കാട് 40 ഡിഗ്രിയാണ് താപനില. ആലപ്പുഴയില്‍ 37.2 ഡിഗ്രിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക