അധികാരത്തിലെത്തിച്ചാല്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ പാലിക്കാന്‍ സാധിച്ചില്ലെന്ന് പരോക്ഷമായി സമ്മതിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരത്തിലെത്തുന്നതിനായി നിരവധി കാര്യങ്ങള്‍ ബിജെപി ജനങ്ങള്‍ക്കു മുന്നില്‍ വച്ചിരുന്നു. 70 വര്‍ഷം കൊണ്ട് കോണ്‍ഗ്രസിന് ചെയ്തു തീര്‍ക്കാന്‍ സാധിക്കാത്ത കാര്യങ്ങള്‍ താന്‍ എങ്ങനെയാണ് അഞ്ചുവര്‍ഷം കൊണ്ട് ചെയ്തു തീര്‍ക്കുക എന്നായിരുന്നു മോദിയുടെ ചോദ്യം.
ഒരുപാടു കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. അതിനു സ്ഥിരത വേണം. നിങ്ങളും ആശിര്‍വാദവും എനിക്കു വേണം. വാഗ്ദാനങ്ങള്‍ പാലിക്കുന്നതിന് തനിക്ക് അഞ്ചുവര്‍ഷം കൂടി അവസരം നല്‍കണമെന്നും മോദി പറഞ്ഞു. ബിഹാറിലെ ജുമുയില്‍ തെരഞ്ഞെടുപ്പ് റാലിയിലാണ് മോദി ജനങ്ങളോട് സംസാരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക