രണ്ടാമൂഴം സിനിമ സാക്ഷാത്കരിക്കാനാകില്ലെന്ന് നിര്‍മ്മാതാവായി പ്രഖ്യാപിക്കപ്പെട്ട ഡോ.ബിആര്‍ ഷെട്ടി. എം ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം നോവല്‍ സിനിമയാക്കുന്നത് അടഞ്ഞ അധ്യായമാണ്. ശ്രീകുമാറും എംടിയും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കുമൊപ്പം ചേര്‍ന്നുള്ള സിനിമ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.
കരാര്‍ കാലാവധി കഴിഞ്ഞ് ഒരുവര്‍ഷം പിന്നിട്ടിട്ടും രണ്ടാമൂഴം സിനിമയുടെ ചിത്രീകരണം തുടങ്ങാത്തതിനാല്‍ തിരക്കഥ തിരിച്ചു തരണമെന്നാവശ്യപ്പെട്ട് എംടി കോടതിയെ സമീപിച്ചിരുന്നു. കേസില്‍ മധ്യസ്ഥനെ നിയമിക്കണമെന്ന സംവിധായകന്റെ അപ്പീല്ഫാസ്ട്രാക്ക് കോടതി തള്ളി. മധ്യസ്ഥനിലൂടെ കോടതിക്ക് പുറത്ത് പ്രശ്നത്തിനു പരിഹാരം ഉണ്ടാക്കണമെന്നായിരുന്നു ശ്രീകുമാര്‍ മേനോന് കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, മധ്യസ്ഥതക്ക് ഇല്ലെന്നും തിരക്കഥ തിരിച്ചുതരണമെന്നും എംടിയും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക