മാതള നാരങ്ങ ഇഷ്ടമില്ലാത്തവരുണ്ടോ..? ശരീരത്തില്‍ രക്തമുണ്ടാകാന്‍ ഇന്ന് മിക്കവരും കഴിക്കുന്നത് മാതള നാരങ്ങ തന്നെയാകും. കടയില്‍ നിന്നും മാതള നാരങ്ങ വാങ്ങിയാലും അതിന്റെ വിത്തുകള്‍ ശ്രദ്ധയോടെ വേര്‍ത്തിരിക്കാമെങ്കില്‍ ഈ ഫലം നമുക്ക് വീട്ടില്‍ തന്നെ മുളപ്പിച്ചെടുക്കാം.
മാതള നാരങ്ങയുടെ അകത്തു നിന്ന് ചുവന്ന നിറത്തിലുള്ള കുരുവോടു കൂടിയ ഭാഗം അടര്‍ത്തിയെടുക്കുക. കുരു മാത്രമായി ഇതില്‍ നിന്നും വേര്‍ത്തിരിച്ചെടുക്കുക. വിത്തുകള്‍ കഴുകിയെടുത്ത് ടിഷ്യൂ പേപ്പറിലേക്ക് മാറ്റുക. വിത്തുകളിലെ വെള്ളം പൂര്‍ണമായും മാറ്റിയതിനു ശേഷം സിബ്ബ് ഉപയോഗിച്ച് അടക്കാന്‍ പാകത്തിനുള്ള ഒരി പോളിത്തീന്‍ കവറിലേക്ക് വെക്കുക. പിന്നീട് ഒരു പ്ലാസ്റ്റിക് പാത്രത്തില്‍ അടച്ചുവക്കുക.
ഏതാണ്ട് ഒരൊന്പത് ദിവസം കഴിഞ്ഞു എടുത്തു നോക്കിയാല്‍ ചെറുതായി മുളക്കുന്നതു കാണാം. പിന്നീട് ഒരു പ്ലാസ്റ്റിക് ബോട്ടില്‍ എടുത്ത് അതില്‍ ചകിരിചോറ് നിറക്കുക. വിത്തുകള്‍ ഇതിലേക്ക് നടാം. വീണ്ടും സിബ്ബ് കൊണ്ട് അടക്കാന്‍ പാകത്തിനുള്ള പോളിത്തീന്‍ കവറിലേക്ക് ഇതു മാറ്റാം.
ഏകദേശം 17 ദിവസം കഴിഞ്ഞ് നോക്കിയാല്‍ വിത്തുകള്‍ നന്നായി മുളച്ചിരിക്കുന്നതു കാണാം. 25 ദിവസം കഴിയുമ്പോള്‍ ചെറിയ പ്ലാസ്റ്റിക് കപ്പുകളില്‍ ചകിരിചോറ്, മണ്ണ്, മണല്‍ എന്നിവ 2:1:1 എന്ന അനുപാതത്തില്‍ എടുത്ത് യോജിപ്പിച്ച് ഓരോ ചെടിയായി നടാം. ഒരുമാസത്തെ വളര്‍ച്ചയെത്തി കഴിഞ്ഞാല്‍ ചെടിച്ചട്ടിയിലേക്ക് മാറ്റി നടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക