സൗന്ദര്യ സംരക്ഷണത്തില്‍ ഏറെ ശ്രദ്ധിക്കുന്നവര്‍ക്ക് പ്രയാസമുണ്ടാക്കുന്ന കാര്യമാണ് കണ്ണിനുചുറ്റുമുണ്ടാകുന്ന കറുപ്പ്. എന്നാല്‍ ഒന്നു ശ്രദ്ധിച്ചാല്‍ മാറ്റിയെടുക്കാവുന്ന കാര്യമാണിത്. ഉറക്കമില്ലായ്മയും, ഫോണ്‍, കമ്പ്യൂട്ടര്‍ തുടങ്ങിയവയുടെ അമിത ഉപയോഗവും, ടെന്‍ഷനുമൊക്കെയാണ് കണ്ണിനു ചുറ്റുമുണ്ടാകുന്ന കറുപ്പ് വ്യാപിക്കാന്‍ കാരണമാകുന്നത്.
ഇത്തരത്തില്‍ കണ്ണിനു ചുറ്റുമുണ്ടാകുന്ന കറുപ്പ് മാറ്റാന്‍ ചില എളുപ്പ മാര്‍ഗങ്ങളുണ്ട്. വെള്ളരിക്കയോ ഉരുളക്കിഴങ്ങോ കനം കുറച്ച് വട്ടത്തില്‍ അരിഞ്ഞ് ഒരു പത്തു മിനിറ്റ് നേരത്തേക്ക് കണ്ണിനു മുകളില്‍ വക്കുക. ആഴ്ചയില്‍ മൂന്ന് തവണ ഇത്തരത്തില്‍ ചെയ്യുന്നത് കറുപ്പകറ്റാന്‍ സഹായിക്കും.
ഐസ് ക്യൂബ് കണ്ണിനടിയില്‍ കറുപ്പുള്ള ഭാഗത്ത് തടവുന്നതും നല്ലതാണ്. രക്തചന്ദനം തേനില്‍ ചാലിച്ച് കിടക്കും മുന്‍പ് കണ്തടങ്ങളില് പുരട്ടുക. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് തണുത്ത വെള്ളത്തില്‍ കഴുകുക. ആഴ്ചയില്‍ നാലു ദിവസം ഇങ്ങനെ ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക