രാജ്യത്ത് ആദ്യമായി തദ്ദേശീയമായി രൂപകല്‍പ്പന ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്ത ദീര്‍ഘദൂര പീരങ്കിയായ ‘ധനുഷ്’ തിങ്കളാഴ്ച സൈന്യത്തിന് സമര്‍പ്പിക്കും. അഡീഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫ് ഇന്ത്യന്‍ ആര്‍മി ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാത്രിയും പകലും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന ധനുഷ് ലഡാക്ക് മലയിടുക്കുകളിലും രാജസ്ഥാന് മരുഭൂമിയിലും ഒരുപോലെ ഉപയോഗിക്കാനാകും. സിക്കിം, ലേ, ബലോസോര് ഒഡിഷ, പൊക്രാന്‍ തുടങ്ങി വ്യത്യസ്ത കാലാവസ്ഥകളുള്ള ഇന്ത്യന്‍ പ്രദേശങ്ങളില്‍ പരീക്ഷിച്ച് വിജയം കണ്ടതിനു ശേഷമാണ് ഇവ സൈന്യത്തിനു കൈമാറുന്നത്. ശക്തിയിലും, പ്രയോഗ രീതിയിലും സ്വീഡിഷ് നിര്‍മ്മിത ബൊഫോഴ്സിനെ വെല്ലുന്ന ധനുഷ് ദൂരത്തിലും, കൃത്യതയിലും എല്ലാം മറ്റെല്ലാ പീരങ്കികളേയും കടത്തിവെട്ടും
India's #FirstEver indigenously designed & developed Dhanush 155mm/45 Calibre towed Gun System is ready for induction into #IndianArmy & will be handed over by Ordnance Factories Board #OFB on 8 April 19. Dhanush can be employed in all types of terrains. pic.twitter.com/o7ceCmDAeI
— ADG PI – INDIAN ARMY (@adgpi) April 7, 2019
പ്രതികരിക്കാൻ ഇവിടെ എഴുതുക