കീടനാശിനികളുടെ പ്രയോഗമില്ലാതെ മല്ലിയില വളര്‍ത്തിയെടുത്താലോ? എങ്ങനെയെന്നല്ലേ.. അതിനു ചില പൊടിക്കൈകളുണ്ട്.
മല്ലി സൂര്യപ്രകാശത്തില്‍ ഒരിക്കലും നടരുത്. രാവിലേയും വൈകുന്നേര സമയത്തും മാത്രം വെയില് വരുന്ന സ്ഥലം വേണം മല്ലി നടാനായി തിരഞ്ഞെടുക്കേണ്ടത്. നടാനായി മണ്ണ് കിളച്ചുമാറ്റി കല്ലും പാഴ് വസ്തുക്കളും മാറ്റണം. രണ്ടു മുതല്‍ നാല് ആഴ്ച വരെയാണ് വിത്ത് മുളക്കാനായി വേണ്ടി വരിക. അടിവളമായി ചാണകവും പച്ചില വളവുമെല്ലാം ചേര്‍ക്കാം.
മല്ലി വേഗത്തില്‍ വളരാനായി തണുത്ത കട്ടന്‍ ചായയില്‍ മല്ലി വിത്ത് രണ്ടു ദിവസം ഇട്ടുവച്ച ശേഷം കിളിര്‍പ്പിക്കുക. വിത്ത് നടുമ്പോള്‍ വിത്തുകള്‍ തമ്മില്‍ നാലിഞ്ച് അകലമെങ്കിലും വേണം. ഇലകള്‍ നന്നായി കിളിര്‍ത്ത് വരുന്നതു വരെ രണ്ടു പ്രാവശ്യം നനയ്ക്കാം. ചെടി വലുതായി കഴിഞ്ഞാല്‍ ഒരുനേരം മതി. ഇലകള്‍ പറിച്ചെടുത്തില്ലെങ്കില്‍ അതു ചെടിയെ ദോഷകരമായി ബാധിക്കും. പത്ത് ദിവസം കൂടുമ്പോള്‍ പച്ച ചാണകം നേര്‍പ്പിച്ച് ഒഴിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക