മലയാള ചലചിത്ര മേഖലയില്‍ പുതിയ മേല്‍വിലാസം സൃഷ്ടിക്കാനൊരുങ്ങുകയാണ് സംവിധായകന് സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന്. ലാല്‍ ജോസിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച അനൂപ് തന്റെ ആദ്യ സിനിമയിലൂടെ ഏതൊരു സിനിമാപ്രേമിയും കൊതിച്ചുപോകുന്ന താരനിരയെയാണ് അണിനിരത്തുന്നത്.
ശോഭനയും നസ്രിയയും കേന്ദ്രകഥാപാത്രങ്ങളാകുന്ന സിനിമയില്‍ മറ്റൊരു ശ്രദ്ധേയ കഥാപാത്രമായി സുരേഷ് ഗോപിയും എത്തും. സിനിമയുടെ ചിത്രീകരണം ജൂണില്‍ ചെന്നൈയില്‍ ആരംഭിക്കും. ചിത്രം ഈ വര്‍ഷം തന്നെ റിലീസ് ചെയ്യും.
സിനിമയുടെ പ്രധാന ആകര്‍ഷണം ഈ മൂന്നുപേരുടേയും കോമ്പിനേഷന്‍ തന്നെയാകും. ശോഭന ആറുവര്‍ഷത്തോളമായി സിനിമയില്‍ നിന്ന് മാറിനില്ക്കുന്നു. വിവാഹം കഴിഞ്ഞതിനുശേഷം നസ്രിയയും സിനിമയില്‍ സജീവമല്ല. രാഷ്ട്രീയത്തിരക്കുകളിലാണ് സുരേഷ് ഗോപി. അതുകൊണ്ടുതന്നെ ഇവരുടെ തിരിച്ചുവരവാകും അനൂപിന്റെ ആദ്യ സിനിമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക