കടുത്ത ചൂടില്‍ നിന്ന് ആശ്വാസമായി ചൊവ്വാഴ്ച മുതല്‍ കേരളത്തില്‍ വേനല്‍മഴ സജീവമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. എല്ലാ ജില്ലകളിലും ചൊവ്വാഴ്ച മുതല്‍ സാമാന്യം ഭേദപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നാണ് കേരള വെതര്‍ ഡോട്ട് ഇന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മഴയ്ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റും പ്രതീക്ഷിക്കാം. കാസര്‍കോട്, കോഴിക്കോട് എന്നീ ജില്ലകളില്‍ മഴ അല്പം കുറഞ്ഞേക്കാം. മറ്റുള്ള ജില്ലകളില്‍ ഇടിയോടുകൂടിയ വേനല്‍മഴ പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക