ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ്-(എഐ) ഇന്ത്യ ഒരുങ്ങിക്കഴിഞ്ഞെന്നു വ്യക്തമാക്കി മൈക്രോസോഫ്റ്റ് ‘ഏജ് ഓഫ് ഇന്റലിജന്റ്സ്’ എന്ന പേരില്‍ ധവളപത്രം പുറത്തിറക്കി. ഇന്ത്യയിലെ എഐയുടെ സാധ്യത വിഭാവനംചെയ്തു. രാജ്യത്തെ ശാക്തീകരിക്കുക എന്ന ദൗത്യത്തിന്റെയും ഭാഗമായാണ് ഈ അവതരണം.ഡിജിറ്റല്‍ എക്കോണമി, മൊബൈല്‍ ഫോണിന്റെ സ്വാധീനം, കുറഞ്ഞ ഡാറ്റ ചെലവ് തുടങ്ങിയവയെല്ലാം ഒത്തുചേര്‍ന്നു കണക്റ്റിവിറ്റി വ്യാപിപ്പിക്കുന്നതിലും സേവനം ഏറ്റവും താഴേക്കിടയിലുള്ളവരിലേക്കുപോലും എത്തിക്കുന്നതിലുമാണു ശ്രദ്ധയെന്നു ധവളപത്രത്തില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക