പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് അര്ജുന് മോദ്വാഡിയ. മോദിയുടെ 56 ഇഞ്ച് നെഞ്ച് എന്ന പരാമര്ത്തെയാണ് കോണ്‍ഗ്രസ് നേതാവ് പരിഹസിച്ചത്. കഴുതകള്‍ക്ക് മാത്രമാണ് 56 ഇഞ്ച് നെഞ്ചളവുള്ളതെന്നായിരുന്നു പരിഹാസം. 56 ഇഞ്ച് നെഞ്ചളവുള്ള തന്നെപ്പോലെ ഒരാള്‍ക്കു മാത്രമേ ശക്തവും ധീരവുമായ തീരുമാനങ്ങള്‍ എടുക്കാനാകൂ എന്ന് 2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
ഫിറ്റായ ഒരു മനുഷ്യന് 36 ഇഞ്ച് നെഞ്ചളവാണുണ്ടാവുക. ബോഡി ബില്‍ഡറാണെങ്കില്‍ 42 ഇഞ്ച് നെഞ്ചളവുണ്ടായെന്ന് വരും. എന്നാല്‍ 56 ഇഞ്ച് നെഞ്ചളവുള്ളത് കഴുതകള്‍ക്ക് മാത്രമാണ്. ചില മൂരികള്‍ക്ക് 100 ഇഞ്ച് നെഞ്ചളവുണ്ടാകും. ഭക്തര്‍ക്ക് ഇക്കാര്യം മനസിലാകണമെന്നില്ല. നേതാവിന് നെഞ്ചളവ് 56 ഇഞ്ചുണ്ടെന്ന് പറഞ്ഞാല്‍ അവര്‍ക്ക് ഏറെ സന്തോഷമാകുമെന്നും മോദ്വാഡിയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക