സിനിമാ താരം സണ്ണി വെയ്ന്‍ വിവാഹിതനായി. ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ ക്ഷേത്രസന്നിധിയില്‍ വച്ച് സണ്ണി രഞ്ജിനിയുടെ കഴുത്തില്‍ താലിചാര്‍ത്തി.
https://www.youtube.com/watch?v=6wmgeXQsTSg
സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തെത്തിയ സണ്ണി വെയ്ന്‍ മുപ്പത്തിരണ്ടോളം സിനിമകളില്‍ നായകനായും സഹനടനായും പ്രതിനായകനായും വേഷമിട്ടു. മഞ്ജിമ പ്രധാന വേഷത്തിലെത്തുന്ന സംസം ആണ് സണ്ണിയുടെ വരാനിരിക്കുന്ന ചിത്രം. കങ്കണ ചിത്രം ക്യൂനിന്റെ മലയാളം റിമേക്കാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക